സലീമ ടീച്ചർ വീണ്ടും പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്

പറപ്പൂർ: ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡൻ്റായി മുസ്ലിം ലീഗിലെ വി സലീമ ടീച്ചർ തെരത്തെടുക്കപ്പെട്ടു. യു.ഡി.എഫ് ധാരണപ്രകാരം കോൺഗ്രസ് അംഗം കെ. അംജത ജാസ്മിൻ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സലീമ ടീച്ചർക്ക് 15 വോട്ടും എതിർ സ്ഥാനാർത്ഥി ഇടത് സ്വതന്ത്ര അംഗം നസീമ സിറാജിന് വോട്ടും ലഭിച്ചു. വി.സലീമ ടീച്ചറെ കെ അംജദ ജാസ്മിൻ നിർദ്ദേശിക്കുകയും വൈസ് പ്രസിഡൻ്റ് ഇ.കെ സൈദുബിൻ പിന്താങ്ങുകയും ചെയ്തു. നസീമ
സിറാജിനെ സി. കബീർ മാസ്റ്റർ നിർദ്ദേശിക്കുകയും എ.പി ഹമീദ് പിന്താങ്ങുകയും ചെയ്തു.
അനുമോദനയോഗത്തിൽ ''' അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ടി.പി അഷ്റഫ്, നാസർ പറപ്പൂർ, വി.എസ് ബഷീർ മാസ്റ്റർ, മൂസ എടപ്പനാട്ട്, ടി. മൊയ്തീൻ കുട്ടി, ടി ഇ കുഞ്ഞിപ്പോക്കർ,മുൻ പ്രസിഡൻ്റ് അംജദ ജാസ്മിൻ, എം.ഷാഹുൽ ഹമീദ് അലി കുഴിപ്പുറം സിദ്ദീഖ് പൊട്ടിപ്പാറ, സി.ടി സലീം, കെ.എം മുഹമ്മദ്, കെ. അബ്ദുസലാം എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}