തണലാണ് കുടുംബം - ക്യാമ്പയിന് തുടക്കം

വേങ്ങര: ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ മാസം മുഴുവൻ നടത്താൻ നിശ്ചയിച്ചിട്ടുള്ള "തണലാണ് കുടുംബം" ക്യാമ്പയിന് വേങ്ങരയിലും തുടക്കമായി. അല്ലാഹു മനുഷ്യകുലത്തിനു അനുഗ്രഹമായി അനുവദിച്ചിട്ടുള്ള കുടുംബം എന്ന സംവിധാനത്തെ തകർക്കാനുള്ള ശ്രമത്തെ കരുതിയിരിക്കണമെന്നും, നവ ലിബറൽ ആശയത്തെ പുണരാതെ, സമൂഹത്തിന്റെ നല്ല നിർമിതിക്കു കുടുംബത്തെ ചേർത്തു പിടിച്ചു സന്തോഷകരമായ ജീവിതം സാധ്യമാക്കാനും ശ്രമിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ അമീർ ഇ. വി. അബ്ദുസ്സലാം ആഹ്വാനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഐഡിയൽ സ്കൂൾ ക്യാമ്പസ്സിൽ നടന്ന വേങ്ങര ഏരിയ പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കമ്മിറ്റി അംഗം ഡോക്ടർ യാസീൻ ഇസ്ഹാഖ് മനശാസ്ത്ര ക്ലാസ്സ് എടുത്തു. 
ടേബിൾ ടോക്ക്, ലഘുലേഖ വിതരണം, സ്റ്റഡി ക്ലാസുകൾ, കുടുംബ സദസ്സ്, എന്നിവയാണ് ക്യാമ്പയിൻ കാലത്തെ പ്രവർത്തനങ്ങൾ.  പ്രോഗ്രാം കൺവീനർ 
ബഷീർ പുല്ലമ്പലവൻ സ്വാഗതവും പാക്കട പുറായ യൂണിറ്റ് പ്രസിഡന്റ്‌ പി. പി. ഫസൽ നന്ദിയും പറഞ്ഞു.
പി. പി. അബ്ദുൽ റഹ്മാൻ മാസ്റ്റർ ഖിറാഅത്ത് നടത്തി.
അലവി എം പി, അഷ്‌റഫ്‌ പാലേരി, അബ്ദുൽ സലാം കെ, പി. പി. കുഞ്ഞാലി മാസ്റ്റർ, കുട്ടി മോൻ ചാലിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}