പറപ്പൂർ: പാലാണി യൂണിറ്റ് വനിതാ ലീഗിന്റെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് പടപ്പറമ്പ് പാപ്പിലിയോ വണ്ടറല്ലാ പാർക്കിൽ വെച്ച് നടന്നു. രാവിലെ ഒൻപത് മണിക്ക് മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് മൊയ്തുട്ടി ഹാജി ഫ്ളാഗ് ഓഫ് നിർവഹിച്ച് തുടക്കം കുറിച്ച ക്യാമ്പ് സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി.
ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ ടിപിഎം ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു. പി കെ സമീറ സ്വാഗതം പറഞ്ഞു.വേങ്ങര ലൈവ്. ചടങ്ങിൽ ഡോക്ടർ കുഞ്ഞ് മുഹമ്മദ് പുത്തലത്ത്, അഡ്വ: പി വി മനാഫ് തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി. ബ്ലോക്ക് ഡിവിഷൻ മെമ്പർ സഫിയ, വാർഡ് മെമ്പർ എ പി ഷാഹിദ, വനിതാലീഗ് നേതാക്കളായ സലീമ ടീച്ചർ, പിടി റസിയ, ഫസ്‌ന ആബിദ്, ജസീന തുടങ്ങിയവരും എം കെ ഷാഹുൽ ഹമീദ്, ഇസ്ഹാക്ക് മാസ്റ്റർ, എ കെ ബാവ, സിദ്ദീഖ്, ആബിദ് തുടങ്ങിയവരും സംബന്ധിച്ചു. എപി ഷാഹിദ നന്ദി പറഞ്ഞു.