എസ് വൈ എസ് അടക്കാപുര യൂണിറ്റ് സൗഹൃദ ചായ സംഗമം സംഘടിപ്പിച്ചു

വേങ്ങര: 'ഉത്തരവാദിത്തം  മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന ശീർഷകത്തിൽ ഡിസംബർ 27, 28, 29 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി എസ് വൈ എസ് അടക്കാപുര യൂണിറ്റ് സംഘടിപ്പിച്ച സൗഹൃദ ചായ സംഗമം സയ്യിദ് അനീസ് അഹ്സനിയുടെ അധ്യക്ഷതയിൽ മുഹമ്മദ് അലി സഖാഫി പ്രാർത്ഥന നിർവഹിച്ചു. ജുനൈദ് സഖാഫി സ്വാഗതം ആശംസിച്ചു. ഷബീറലി നഈമി (എസ് വൈ എസ് കൂരിയാട് സർക്കിൾ പ്രസിഡൻ്റ് ) വിഷയാവതരണം നടത്തി. ഗംഗാധരൻ, സോഷ്യൽ അസീസ് ഹാജി, എ കെ അബ്ദുൽ ഗഫൂർ മാഷ്, ഇബ്രാഹിം എ കെ, അബ്ദുൽ ഹമീദ് എ കെ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}