വേങ്ങര: കച്ചേരിപ്പടി ഇല്ലിക്കൽ ചിറയുടെ ഭാഗത്ത് നാൽപതോളം വീട്ടുകാരുടെ ആശ്രയമായ നടവഴിയാണ് തകർന്നത്. ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ തോട് കരകവിഞ്ഞൊഴുകുകയും നടവഴി തകരുകയും ആയിരുന്നു. വഴി തകർന്നത് കൊണ്ട് വീടുകളിൽ താമസിക്കുന്നവർ വരാനോ പോകാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്. എത്രയും പെട്ടെന്ന് വഴി ഉപയോഗ യോഗ്യമാക്കി തരാൻ അധികൃതർ കനിയും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളെന്ന് പ്രദേശവാസികളായ
കമറു, ബാബു, മുസ്തഫ, ബൈജു, അൻവർ മനു എന്നിവർ വേങ്ങര ലൈവിനോട് പറഞ്ഞു.