തിരൂരങ്ങാടി: മമ്പുറം മഖാമിന് സമീപം പുനർനിർമാണം നടത്തിയ മമ്പുറം തെക്കേപ്പള്ളി (മസ്ജിദ് ഖുതുബുസ്സമാൻ)പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.
ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. മമ്പുറം ഖാസിയായി ചുമതലയേറ്റ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കുള്ള സ്വീകരണവും നൽകി. മമ്പുറം സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങൾ ഖാസിക്ക് തലപ്പാവ് അണിയിച്ചു. മഹല്ല് സെക്രട്ടറി എ.കെ. മൊയ്തീൻകുട്ടി സ്ഥാനവസ്ത്രം ധരിപ്പിക്കുകയും പ്രസിഡന്റ് പി.കെ. ഇബ്രാഹീം ഹാജി ഷാൾ അണിയിക്കുകയും ചെയ്തു. യു. ശാഫി ഹാജി, കെ.എം. സൈതലവി ഹാജി, സി.എച്ച്. ത്വയ്യിബ് ഫൈസി, സി.കെ. മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ, കബീർ ഹാജി ഓമച്ചപ്പുഴ, കെ.പി. ശംസുദ്ദീൻ ഹാജി, ടി.കെ. ഹാശിഫ് ഹുദവി, കൊണ്ടാണത്ത് അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.