തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ കുട്ടികളുടെ കാരുണ്യ യാത്രക്ക് ഗംഭീര തുടക്കം. പുഞ്ചിരി നിറയട്ടെ എന്ന മുദ്രാവാക്യത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് കാരുണ്യ യാത്ര സംഘടിപ്പിച്ചത്. കാരുണ്യ യാത്ര ആർ കെ കാറ്ററിംഗ് ഗ്രൂപ്പ് എം ഡിയും ജീവകാരുണ്യ പ്രവർത്തകനുമായ ടി കെ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
കലണ്ടറിലെ വ്യത്യസ്ത തീയതിയായ 24/12/24 നടത്തിയ യാത്രയിൽ 24 കുട്ടികൾ 12 സ്ഥാപനങ്ങളിൽ 24 വൃക്ഷത്തൈകൾ നട്ടു. യാത്രയുടെ ഭാഗമായി പാലിയേറ്റീവ് കെയറുകൾ, തെന്നല സാന്ത്വനം തൊഴിൽ പരിശീലന കേന്ദ്രം, രണ്ടത്താണി ശാന്തി ഭാവൻ, തവനൂരിലെ സർക്കാർ അഗതി മന്ദിരങ്ങൾ എന്നിവ സന്ദർശിച്ചു ഉപകരണങ്ങൾ വിതരണം ചെയ്തു.
കുട്ടികളുടെ നേതൃത്വത്തിൽ വിത്ത് പേപ്പർ പേന ചലഞ്ചിലൂടെയും, കടലപൊതി വിതരണത്തിലൂടെയും ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച പണം മുഖ്യമന്ത്രി പിണറായി വിജയന് വളാഞ്ചേരി മൂർഖനാട്ടെ പ്ലാന്റ് ഉദ്ഘാടന വേദിയിൽ വച്ച് കൈമാറി.
കാരുണ്യ യാത്രക്ക് സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ, ഹെഡ്മിസ്ട്രസ് പി എം ശർമിള, കോഡിനേറ്റർമാരായ പി മുഹമ്മദ് ഹസ്സൻ, എം അഖിൽ എന്നിവർ നേതൃത്വം നൽകി.