വേങ്ങര: ഡിസംബർ 24ന് വേങ്ങര തറയിട്ടാൽ എ.കെ മാൻഷനിൽ നടക്കുന്ന ഏഴാമത് ചെവിടിക്കുന്നൻ കുടുംബ സംഗമത്തിന് കുഴുപ്പുറത്തു സി. കെ വല്ല്യാക്കയുടെ വീട്ടിൽ നടന്ന സ്വാഗതസംഘം യോഗം അന്തിമ രൂപം നൽകി. യോഗം തെന്നല മൊയ്‌ദീൻകുട്ടീ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷനായി.
ആലിഹാജി കുഴിപ്പുറം, ബാപ്പുട്ടിഹാജി പാണ്ടിക്കാട്, ബാപ്പു കണ്ണമംഗലം, കുന്ഹാലൻ ഹാജി മൂനമ്പത്, ഹംസ കണ്ണമംഗലം, കോയാ മുഹാജി തെന്നല, മുഹമ്മദാലി മാസ്റ്റർ പറപ്പൂർ, കോമു കണ്ണമംഗലം, അഹമ്മദ്ഹാജി പാണ്ടിക്കാട്, അലവിക്കുട്ടി കണ്ണമംഗലം, മുജീബ് കണ്ണമംഗലം, അസീസ് കുഴിപ്പുറം, ബാവ ഇരിങ്ങല്ലൂർ, കുഞ്ഞാപ്പു കല്ലക്കയം, അഹമ്മദ്ഹാജി മൂനമ്പത് തുടങ്ങിയവർ പ്രസംഗിച്ചു.
സംഗമത്തിന്റെ ഭാഗമായി ഉദ്‌ഘാടനസമ്മേളനം, യുവജന-വിദ്യാർത്ഥി സമ്മേളനം, പ്രവാസി സംഗമം,അനുമോദന സമ്മേളനം, മുതിർന്നവരെ ആദരിക്കൽ, പാഠന ക്ലാസുകൾ, റിലീഫ് പ്രവർത്തനങ്ങൾ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.