ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: ക്രിക്കറ്റ് മത്സരത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ജേതാക്കളായി

വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമയി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ടിം ജേതാക്കളായി. ഇഞ്ചോടിഞ്ച് പോരാടിയ എ ആർ നഗർ ഗ്രാമ പഞ്ചായത്ത് ടീം രണ്ടാം സ്ഥാനക്കാരായി. 

ഒന്നാം സ്ഥാനം കരസ്തമാക്കിയ വേങ്ങര ടീമിനുള്ള ട്രോഫി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽബെൻസീറ ടീച്ചർ വിജയികൾക്ക് സമ്മാനിച്ചു. രണ്ടാം സ്ഥാനം കരസ്തമാക്കിയ എ ആർ നഗർ ടീമിന് ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് ട്രോഫി സമ്മാനിച്ചു.

പരിപാടിയിൽ ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങളായ സഫിയ മലേക്കാരൻ, സുഹ്ജാബി ഇബ്രാഹീം, മെമ്പർമാരായ എ പി അസീസ്, പി കെ അബ്ദുറഷീദ്, ബ്ലോക്ക് ജി ഇ ഒ ഷിബുവിൽസൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}