എ.ആർ.നഗർ: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ മനുഷ്യാവകാശ ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുട്ടിമതിലൊരുക്കി. പ്രധാന അധ്യാപിക പി.ഷീജ സന്ദേശം കൈമാറി.
മനുഷ്യാവകാശ ദിന പ്രതിഞ്ജ ചൊല്ലിയും, ലഹരി വിരുദ്ധ പ്ലക്കാർഡുകൾക്കൊപ്പം മനുഷ്യാവകാശങ്ങൾ എഴുതി പ്രദർശിപ്പിച്ചു കൊണ്ടും കുരുന്നുകൾ കുട്ടിമതിലിന്റെ ഭാഗമായി.
അധ്യാപകരായ കെ.രജിത, സി.ശാരി, കെ.റജില, പി.ഷഹന, എം.നാഫിയ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.