പറപ്പൂർ: കാർഷികമേഖലയിൽ ഡ്രോൺ ഉപയോഗപ്പെടുത്തി പറപ്പൂർ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ 150 ഹെക്ടറിലേറെ പാടത്ത് നെൽകൃഷി ചെയ്യുന്ന പഞ്ചായത്താണ് പറപ്പൂർ. തരിശ് നിലങ്ങളില്ലാതെ വിവിധ പദ്ധതികളിലൂടെ പഞ്ചായത്തിലെ മുഴുവൻ പാടശേഖരങ്ങളിലും കൃഷി ചെയ്ത് വരുന്നുണ്. ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മ മൂലക വളപ്രയോഗം നടപ്പാക്കുന്ന പദ്ധതി ഒന്ന് രണ്ട് വാർഡുകളിൽ പെട്ട അമലപ്പാടത്താണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ സൈദുബിൻ നിർവ്വഹിച്ചു. ചടങ്ങിൽ വികസന സ്ഥിരം സമിതി ചെയർ പേഴ്സൺ പി.ടി.റസിയ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ താഹിറ എടയാടൻ, മെമ്പർ ടി അബ്ദുറസാഖ്, ഇ.കെ സുബൈർ മാസ്റ്റർ, വി.എസ് ബഷീർ മാസ്റ്റർ, വി.എസ് മുഹമ്മദലി, അഖിലാബഷീർ, ഷാക്കിറ, പാടശേഖര സമിതി ഭാരവാഹികളായ സി. രാജൻ, ഇ.കെ കുഞ്ഞി മുഹമ്മദ്, ടി.സി ഷംസു, എ.കെ ഖമറുദ്ദീൻ, കൊമ്പൻ അസിസ്, എ.കെ അസീസ്, ടി. സി ലത്തീഫ്, പി. അനൂബ്, മുഹമ്മദ് ആലി ബാവ, ചെമ്പൻ നാസർ, പി കുഞ്ഞാലൻ എന്നിവർ പ്രസംഗിച്ചു.
നെൽകൃഷിയിൽ ഡ്രോണുമായി പറപ്പൂർ
admin