വേങ്ങര: ജപ്പാനിൽ വെച്ച് നടന്ന അണ്ടർ 13 ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പ്രതി നിതീകരിച്ച വേങ്ങര ടൗൺ ജി.എം.വി.എച്ച് സ്കൂളിന്റെ അഭിമാനമാന താരം പി.കെ ഷാനിദിനെ വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി
പി. ടി.എ.പ്രസിഡന്റ് എ കെ ഫൈസലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ചടങ്ങിൽ എസ് എം സി ചെയർമാൻ ടി കെ റഷീദ്, സ്കൂൾ പ്രിൻസിപ്പൽ എം കെ ജ്യോതി ടീച്ചർ, അസിസ്റ്റന്റ് പ്രിൻസിപ്പാൾ അഷ്റഫ് മാഷ്, പി ടി എ ഭാരവാഹികളായ ടി കെ മമ്മദ്, റഫീഖ് മറ്റു പ്രമുഖരും പങ്കെടുത്തു.