ബേബിരാജ് സ്മാരക പുരസ്കാരം വേങ്ങര സഹകരണ റൂറൽ ബാങ്കിന്

വള്ളിക്കുന്ന്: ജില്ലയിലെ മികച്ച സഹകരണ സ്ഥാപനത്തിന് മാരത്തയിൽ ബേബിരാജ് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ബേബിരാജ് സ്മാരക പുരസ്കാരം വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്കിന് പ്രമുഖ സഹകാരിയും സിനിമനിർമാതാവുമായ ആര്യാടൻ ഷൗക്കത്ത് സമ്മാനിച്ചു. സഹകരണവകുപ്പിൽ സേവനത്തിലിരിക്കെ മരണപ്പെട്ട മാതൃകാ സർക്കാർ ജീവനക്കാരനും മികച്ച സഹകാരിയുമായിരുന്ന മാരാത്തയിൽ ബേബിരാജിന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയതാണ് 2024-ലെ ബേബിരാജ് സ്മാരക പുരസ്കാരം. വള്ളിക്കുന്നിൽനടന്ന ട്രസ്റ്റ് വാർഷിക പൊതുയോഗത്തിലാണ് പുരസ്കാരം കൈമാറിയത്. ചടങ്ങിൽ തനതു ഫണ്ടിലും വായ്പാ വിതരണത്തിലും മാതൃകാപ്രവർത്തനം നടത്തി ആസ്തി ശോഷണ നിലയിൽ നിന്നും ലാഭാവസ്ഥയിലേക്ക്‌ ഉയർന്നതിനുള്ള അംഗീകാരമായാണ് ബാങ്കിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ട്രസ്റ്റ് ചെയർമാൻ എം. മോഹൻദാസ് അധ്യക്ഷതവഹിച്ചു.

വൈദ്യുതി ബോർഡ് മുൻ സ്പെഷ്യൽ ഓഫീസർ (റവന്യൂ) കെ.പി. മുരളീധരൻ ബേബിരാജ് അനുസ്മരണം നടത്തി. ചടങ്ങിൽ നിർധനരായ രോഗികൾക്ക് ട്രസ്റ്റിന്റെ ധനസഹായവിതരണവും വള്ളിക്കുന്ന്, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകളിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ആര്യാടൻ ഷൗക്കത്ത് നിർവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}