ഇരിങ്ങല്ലൂർ: പാലാണി കാഞ്ഞിരക്കടവ് റോഡ് ഇനിമുതൽ കെ കെ മുഹമ്മദ് മാസ്റ്റർ റോഡ് എന്ന പേരിൽ അറിയപ്പെടും
കഴിഞ്ഞദിവസം വൈകിട്ട് നാലുമണിക്ക് നടന്ന ചടങ്ങിൽ നാമകരണം ചെയ്ത ഫലകം തികച്ചും ഉത്സവാന്തരീക്ഷത്തിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ അനാച്ഛാദനം ചെയ്തു.
ചടങ്ങിൽ പറപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് (ഇൻചാർജ്) ഇ കെ സൈദുബിൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സഫിയ കുന്നുമ്മൽ. നാസർ പറപ്പൂർ. മെമ്പർമാരായ കുഞ്ഞഹമ്മദ് മാസ്റ്റർ. എപി ഷാഹിദ. സി ലക്ഷ്മണൻ. അംജദ ജാസ്മിൻ. റസാക്ക് ബാവ. കൂടാതെ പ്രദേശത്തെ പൗര പ്രമുഖർ അടക്കം നിരവധി ആളുകൾ പങ്കെടുത്തു ഒരു നാടിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വൈദ്യുതി, റോഡുകൾ കൂടാതെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തി കൂടിയാണ് നാട്ടുകാർ ഒന്നടങ്കം കെ കെ എന്ന് വിളിക്കുന്ന കെ കെ മുഹമ്മദ് മാസ്റ്റർ.