ഊരകം: അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ ''അറബിക് ഡേ" ഓർമ്മ മരം നട്ടു.
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാദിനാചരണത്തിന്റെ ഭാഗമായി വ്യത്യസ്ഥ പരിപാടികളാണ് സ്കൂളിൽ നടത്തുന്നത്.
അറബിക് പ്രദർശനം, ക്വിസ് മത്സരം, ഓൺലൈൻ ക്വിസ്, കളറിംഗ് മത്സരം, ഭാഷാപരിചയം തുടങ്ങിയ പരിപാടി ദിനാചരണത്തിന്റെ ഭാഗമായി നടക്കും.
പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ സി. അബ്ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു. അറബിക് ക്ലബ് കൺവീനർ അസ്മാബി ടീച്ചർ, ഷൗക്കത്ത് മാഷ്, സക്കരിയ്യ മാസ്റ്റർ, സ്കൂൾ ലീഡർ ഫൈഹ അബ്ദു സലീം എന്നിവർ നേതൃത്വം നൽകി.