അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തിരൂരങ്ങാടി സി ഐ ക്ക് പരാതി നൽകി

കൊളപ്പുറം: കെ എസ് ആർ ടി സി ദീർഘദൂര ബസുകളും പ്രൈവറ്റ് ബസുകളും സർവ്വീസ് റോഡിൽ പ്രവേശിക്കാതെ പണി തീരാത്ത പുതിയ  ഹൈവേയിലൂടെ പോവുന്നത് കാരണം വിദ്യാർത്ഥികളും പ്രായമായവരും മറ്റു യാത്രക്കാരും വളരെ  പ്രയാസത്തിലും ദുരിതത്തിലുമാണ് , ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതെ വിദ്യാർത്ഥികളെയും   യാത്രക്കാരെയും പ്രയാസപ്പെടുത്തുന്ന തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി സബ് ഇൻസ് പെക്ടർ  പ്രദീപ് കുമാറി ന് പരാതി നൽകി, കൊളപ്പുറം ജംഗ്ഷനിൽ  ഇറക്കാതെ ഒരു കിലോ മീറ്റർ അപ്പുറത്താണ് യാത്രക്കാരെ  ഇറക്കുന്നത് , അത് കാരണം  യാത്രക്കാരെ വളരെ പ്രയാസത്തിലാണ്,രോഗികൾ , കോളേജിൽ പോവുന്ന വിദ്യാർത്ഥികൾ, സർക്കാർ & സ്വകാര്യ ഓഫീസുകളിൽ പോവുന്നവർക്ക് വരെ പ്രയാസം  സൃഷ്ടിക്കുന്നുണ്ടെന്നതാണ് കമ്മിറ്റിയുടെ പരാതി, കാലിക്കറ്റ് എയർപോർട്ടിലേക്കുള്ള പ്രധാന ജംഗ്ഷൻ കൂടിയാണ് കൊളപ്പുറം,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ ,മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ,ഉ ബൈദ് വെട്ടിയാടൻ, സുരേഷ് മമ്പുറം, ടൗൺ കോൺഗ്രസ് സെക്രട്ടറി ഷെഫീഖ് കരിയാടൻ എന്നിവർ സംബന്ധിച്ചു. പരാതി ഗൗര വപൂർവ്വം പരിഗണിക്കാമെന്ന് സബ് ഇൻസ്പെക്ടർ ഉറപ്പ് നൽകുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}