വേങ്ങര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിങ്ങിന്റെ നിര്യാണത്തിൽ വേങ്ങര ടൗണിൽ മൗന ജാഥയും അനുശോചന യോഗവും ചേർന്നു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി പി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സിപിഐഎം വേങ്ങര ഏരിയ സെക്രട്ടറി.കെ. ടി.അലവിക്കുട്ടി, മുസ്ലിം ലീഗ് വേങ്ങര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി കെ അലി അക്ബർ, കെ കെ സലാവുദ്ദീൻ സിപിഐ, അസീസ് ഹാജി പക്കിയെൻ വ്യാപാരി വ്യവസായി വേങ്ങര യൂണിറ്റ് പ്രസിഡണ്ട്, ത യ്യിൽ ഹംസ ഐ എൻ എൽ, കെപിസിസി മെമ്പർ പി എ ചെറീത്, എ കെഎ നസീർ മുരളി ചേറ്റിപ്പുറം തുടങ്ങിയവർ സംസാരിച്ചു.