മലപ്പുറം: പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം. പുത്തനത്താണിയിൽ നിർമ്മാണത്തിലിരിക്കുന്ന കെ എൻ എം പ്രോജക്ട് ബിൽഡിങ്ങിൽ നടന്ന 2025-2029 വർഷത്തേക്കുള്ള കെ എൻ എം ജില്ലാ ഭാരവാഹികളായി തെയ്യമ്പാട്ടിൽ ശറഫുദ്ദീൻ (പ്രസിഡണ്ട്), എൻ. കുഞ്ഞിപ്പമാസ്റ്റർ (സെക്രട്ടറി), പി.സി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ
(ട്രഷറർ), വി. മുഹമ്മദുണ്ണി ഹാജി, ഉബൈദുല്ല താനാളൂർ,
എൻ.വി ഹാഷിം ഹാജി,
(വൈ.പ്രസിഡണ്ടുമാർ), സി.പി. കുഞ്ഞഹമ്മദ് മാസ്റ്റർ,
അശ്റഫ് ചെട്ടിപ്പടി,
പി.കെ. നസീം വേങ്ങര
(ജോ- സെക്രട്ടറിമാർ),
റിട്ടേർണിംഗ് ഓഫീസർ പ്രഫസർ. എൻ.വി അബ്ദുറഹ്മാൻ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബദുസ്സമദ്, സെക്രട്ടറി ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി, പി.കെ.എം അബ്ദുൽ മജീദ് മദനി, പി.പി.എം അശ്റഫ്, എൻ. കെ സിദ്ദീഖ് അൻസാരി, ഹബീബുറഹ്മാൻ പാലത്തിങ്ങൽ, അബു തൈക്കാടൻ എന്നിവർ അനുമോദന പ്രസംഗം നടത്തി.