വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി കുട്ടികളിലെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി കളിയും കരുത്തും ക്യാമ്പയിന് തുടക്കമായി. സ്പോർട്സ് ഈവ് , കോച്ചിങ്ങ് , കായിക ഉപകരണ വിതരണം, എന്നിവ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. കുട്ടികൾക്കുള്ള ജേഴ്സിയുടെ പ്രകാശനം വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർ അനിൽ നിർവ്വഹിച്ചു. മാർക്ക് കളർ പാലസ് എം ഡി എം.പി നിസാർ, ക്ലബ്ബ് സെക്രട്ടറി കെ ബൈജു, സി.പി. യാഹ്കൂബ്,പി സുനിൽകുമാർ , പി മജീദ്, എം മുഹമ്മദ്, എം അലവിക്കുട്ടി, പി ഉണ്ണികൃഷ്ണൻ, ഇ.കെ റഷീദ് സംബന്ധിച്ചു.
കളിയും കരുത്തും ക്യാമ്പയിന് തുടക്കം
admin