എസ് വൈ എസ് മതുക്കപറമ്പിന് പുതിയ നേതൃത്വം

ചേറൂർ: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും നടക്കുന്ന യൂത്ത് കൗൺസിൽ മതുക്കപ്പറമ്പ് യൂണിറ്റിൽ നടന്നു. 2024 - 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. 

മതുക്കപ്പറമ്പിൽ നടന്ന പരിപാടി എസ് വൈ എസ് വേങ്ങര സോൺ സെക്രട്ടറി അഫ്‌സൽ എ കെ ഉദ്‌ഘാടനം ചെയ്തു. ശേഷം നിലവിലെ ഭാരവാഹികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. നിലവിലെ ഭാരവാഹികൾ പുതിയ ഭാരവാഹികൾക്ക് രേഖകൾ കൈമാറി.  

സർക്കിൾ ഭാരവാഹിയായ വദൂദ് സഖാഫി ചേറൂർ സംബന്ധിച്ചു. ജഹ്ഫർ ടി പി സ്വാഗതവും അബ്‌ദുറഹ്‌മാൻ സഖാഫി  നന്ദിയും പറഞ്ഞു. 

2024 - 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ :
പ്രസിഡന്റ് : ലുഖ്‌മാൻ സഖാഫി ടി ടി  , ജനറൽ സെക്രട്ടറി : അബ്‌ദുറഹ്‌മാൻ സഖാഫി എം  ,ഫിനാൻസ് സെക്രട്ടറി : ജഹ്ഫർ ടി പി . വൈസ് പ്രസിഡന്റുമാരായി സൈതലവി ഫാളിലി , ആഷിഖ് സഅദിയും സെക്രട്ടറിമാരായി മുഹ്‌യുദ്ധീൻ കുട്ടി സഖാഫി, റാഷിദ് കെ പി  എന്നിവരെയും തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}