ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

വേങ്ങര: അമിതമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വേങ്ങര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വേങ്ങര കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെപിസിസി മെമ്പർ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി. പി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പർ പി എ ചെറീത്, ഐ എൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം എം എ അസീസ്, ഡിസിസി മെമ്പർമാരായ എ കെ നസീർ, എൻ പി ചിന്നൻ, വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായസി ടി മൊയ്തീൻ, പൂചേങ്ങൽ അലവി, അഡ്വക്കറ്റ് അനീസ് കെ പി, മുരളി ചേറ്റിപ്പുറം, കാളങ്ങാടൻ ബാബു, പി കെ കുഞ്ഞിൻ, മൊയ്തീൻ വി ടി, മുള്ളൻ ഹംസ, ഹംസ തെങ്ങിലാൻ, വി ടി സുബൈർ, കല്ലൻ റിയാസ് വി പി കുട്ടിമോൻ, കാപ്പൻ മുസ്തഫ, സുബൈർ ബാവ താട്ടയിൽ, യുകെ മുഹമ്മദ് കുട്ടി, സാക്കിർ വേങ്ങര, ആസിഫ് പി വി, ഗംഗാധരൻ കെ, കൈപ്രൻ ഉമ്മർ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}