വേങ്ങര: കേരള സർക്കാർ അന്യായമായി വർധിപ്പിച്ചിട്ടുള്ള വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ, വൈദ്യുതി മന്ത്രിക്കു നൽകുന്നതിനു വേണ്ടിയുള്ള നിവേദനത്തിൽ ഒപ്പ് വെക്കുന്നതിനു വേങ്ങര പഞ്ചായത്ത് വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം നടത്തി.
വേങ്ങര ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷ്യം വഹിച്ചു.
മണ്ഡലം / പഞ്ചായത്ത് നേതാക്കളായ റഹിം ബാവ പി, കുട്ടി മോൻ ചാലിൽ, അലവി എം. പി, പരീക്കുട്ടി, എ. കെ. സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിന്റെ പത്തോളം കേന്ദ്രങ്ങളിൽ നിന്നും രണ്ടായിരത്തിലധികം പേരാണ് നിവേദനത്തിൽ ഒപ്പ് വെച്ചത്.