വെന്നിയൂർ: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ തൃശ്ശൂരിൽ ഡിസംബർ അവസാന വാരം നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് വെന്നിയൂർ യൂണിറ്റ് ഗ്രാമസമ്മേളനം സംഘടിപ്പിച്ചു. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി അതീകു റഹ്മാൻ ഊരകം ഗ്രാമ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല ഉപാധ്യക്ഷൻ എൻ എം സൈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.
ഇതോടനുബന്ധിച്ച് വയോജന സംഗമം, സൗഹൃദ ചായ, കുടുംബ സംഗമം എന്നിവയും സംഘടിപ്പിച്ചു. പരിപാടിയിൽ മുജീബ് സഖാഫി സി കെ നഗർ, മോഹനൻ വെന്നിയൂർ, അഷറഫ് യു കെ,റസാഖ് ഹാജി പറമ്പിൽ, അബൂബക്കർ മണി പറമ്പത്ത്,പി കോയ മാസ്റ്റർ, കബീർ എ വി, അജ്മൽ മുഹീനി എന്നിവർ പ്രസംഗിച്ചു.