തിരൂരങ്ങാടി: കരിപറമ്പ് ഒന്നരക്കിലോമീറ്റർ നീളത്തിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ എട്ടുമാസം മുൻപ് കുഴിയെടുത്ത തൃക്കുളം കരിപറമ്പ് -അരിപ്പാറ റോഡിലെ യാത്രാദുരിതം ഇതുവരെ പരിഹരിച്ചില്ല.
തിരൂരങ്ങാടി നഗരസഭയിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധ തിയുടെ പൈപ്പ് ലൈൻ സ്ഥാ പിക്കുന്നതിനായാണ് അരിപ്പാറ
റോഡിൽ കുഴിയെടുത്തിരുന്നത്. പൈപ്പ് ലൈൻ സ്ഥാപിച്ച് റോഡിലെ കുഴികൾ മണ്ണിട്ടു മൂടിയിരുന്നെങ്കിലും ടാറിങ് ചെയ്തിരു ന്നില്ല. ഏറെക്കാലം പൊടിപടല ങ്ങൾക്കൊണ്ട് പൊറുതിമുട്ടിയ ജനം പിന്നീട് മഴയെത്തിയതോ ടെ വെള്ളവും ചെളിയും കെട്ടി ക്കിടന്ന റോഡിലെയുടെയുള്ള ദു രിതയാത്രയിലായിരുന്നു.
ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹിം പൂക്കത്ത് മനുഷ്യാവകാശ കമ്മീഷനിലും പരാതി രജിസ്റ്റർ ചെയ്തതിൽ കമ്മീഷൻ നഗരസഭയോട് നടപടി ആവശ്യപ്പെട്ടിരുന്നു
മാസങ്ങളായുള്ള ദുരിതം പരിഹരിക്കുന്നതിന് റോഡ് ടാറിങ് നടത്തണമെന്ന പ്രദേശവാസിക
ളുടെ ആവശ്യമാണ് അധികൃതർ അവഗണിക്കുന്നതായി പരാതി യുയർന്നിരിക്കുന്നത്. പുതുതാ യി സ്ഥാപിച്ച പൈപ്പ് ലൈനിൽ നിന്നും വെള്ളം ലീക്കായതോടെ കുഴിമൂടാതെ വീണ്ടും ജോലികൾ നടക്കുന്നതിനാൽ ഞായറാഴ്ച പ്ര തിഷേധവുമായി നാട്ടുകാർ രംഗ ത്തെത്തി.
റോഡിൽ വെള്ളവും ചെളിയും നിറയുന്നത് കഴിഞ്ഞദിവസങ്ങ ളിലും വലിയ ദുരിതങ്ങൾക്കിട യാക്കി.
ഇതിനെതിരെയാണ് വാർഡ് കൗൺസിലർ അലി സി എം ൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നഗരസഭ ഓഫീസ് ഉപരോധിച്ചു കൊണ്ടിരിക്കുന്നത്
റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്