ശക്തിപ്രകടനത്തോടെ ജില്ലാ സമ്മേളനത്തിന് സമാപനം
വേങ്ങര: സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് ലഭിക്കേണ്ട ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയവരുടെ പേരുവിവരങ്ങൾ സംസ്ഥാനസർക്കാർ പുറത്തുവിടണമെന്നും അവർക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നാൽപ്പതാമത് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ശക്തിപ്രകടനം നടന്നു. സമാപനസമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് മുല്ലശ്ശേരി ശിവരാമൻ നായർ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. സെക്രട്ടറി കെ.പി. അബ്ദുൽമജീദ്, കെ.പി.സി.സി. അംഗം പി.എ. ചെറീത്, ഡി.സി.സി സെക്രട്ടറിമാരായ പി.സി. വേലായുധൻകുട്ടി, കെ.എ. അറഫാത്ത്, വന്നിതാഫോറം സംസ്ഥാനപ്രസിന്റ് ടി. വനജ, വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധിസമ്മേളനം സംസ്ഥാനപ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പ് ഉദ്ഘാടനംചെയ്തു.