വേങ്ങര: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തോടനുബന്ധീച്ച് വേങ്ങര ബ്ലോക്കിന് കീഴിൽ വേങ്ങര ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ പരപ്പൻചിന സൗഹൃദം റസിഡൻസി നഗറിൽ വെച്ച് ആയുഷ് മെഡിക്കൽ ക്യാമ്പ് നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷതയും വേങ്ങര ഗവ. ആയുർവ്വേദ ഡിസ്പൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷബ്ന ബീഗം സ്വാഗതവും നിർവഹിച്ചു.
വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ്, വേങ്ങര ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി, വേങ്ങര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ. എം., വേങ്ങര ബ്ലോക്ക് എസ്. സി. ഡി. ഒ ആതിര. എൻ, സൗഹൃദം റസിഡൻസി സെക്രട്ടറി സുബ്രഹ്മണ്യൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് എസ്. സി പ്രമോട്ടർ ബിജു നന്ദിയും അർപ്പിച്ചു.
കണ്ണമംഗലം ആയുർവേദ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. നഹ്‌ല, മമ്പുറം ആയുർവേദ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. പ്രവീണ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 74 ആൾക്കാർ പങ്കെടുത്തു.