ചേറൂർ: അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി ചേറൂർ പി പി ടി എം വൈ എച് എസ് എസ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അറബിക് സെമിനാർ, ടോക്ക് ഷോ, സോങ് സാമിയ, ലൈവ് ക്വിസ് തുടങ്ങിയ പരിപാടികളിലൂടെ വിപുലമായി ആചരിച്ചു.
'അറബി ഭാഷയും സംസ്കാരവും' എന്ന വിഷയത്തിൽ നടന്ന സെമിനാർ കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരനും അറബി ഭാഷാ റിസർച് സ്കോളറും ഗായകനുമായ പ്രൊഫ: എൻ എ റഹ്‌മാൻ വാഴക്കാട് വിഷയാവതരണം നടത്തി. എ ഐ ലാംഗ്വേജ് വോയ്സ് ഉപയോഗിച്ചുള്ള ക്ലാസ് റൂം ബോധനത്തിന്റെ ബ്രോഷർ ഹെഡ്മാസ്റ്റർ കെ പി അബ്ദു അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു.
അറബിക് ഡിപ്പാർട്ട്മെൻ്റ് ഹെഡ് കെ മൊയ്തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച് എം കെ ഇ സലീം മാസ്റ്റർ, എസ് ആർ ജി കൺവീനർ മീനാ കുമാരി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഫൈസൽ, കെ പി രാജേഷ്, വി സി അബ്ദു സലാം, ഫൈസൽ കോട്ടക്കൽ, കെ എച്ച് ഫാറൂഖ്,.വേങ്ങര ലൈവ്.,എ എം ചെറുവാടി, ശബീറലി എം സി, സാജിദ പൂവിൽ, നൗഫൽ അറക്കൽ, മുബശ്ശിർ കെ കെ, ശംസുദ്ധീൻ, മുഹമ്മദ് മുബഷിർ, ജംഷീറലി തുടങ്ങിയവർ സംസാരിച്ചു.
ക്ലബ് കൺവീനർ അബ്ദുൽ വാരിസ് സ്വാഗതവും ഡെപ്യൂട്ടി എച്ച് ഒ ഡി അയ്യൂബ് മാസ്റ്റർ നന്ദിയും പറഞ്ഞു.