വേങ്ങര: കടലുണ്ടിപ്പുഴയ്ക്ക് കുറുകെ ഒതുക്കുങ്ങൽ, ഊരകം ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന മറ്റത്തൂർ തടയണയുടെ സാധ്യതാ പഠനത്തിന് 8.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യുടെ ഓഫീസിൽനിന്ന് അറിയിച്ചു.
ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്തിലെ മറ്റത്തൂരിനെയും ഊരകം ഗ്രാമപ്പഞ്ചായത്തിലെ മണിക്കുത്ത് കടവിനെയും തമ്മിൽ ബന്ധിപ്പിച്ചാണ് തടയണ നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
പാണക്കാട് ചാമക്കയം ചെക്ക്ഡാമിനും മറ്റത്തൂർകടവിനുമിടയിൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമായിട്ടാണ് തടയണ നിർമാണമെന്ന നിർദ്ദേശം എം.എൽ.എ. സർക്കാരിനുമുന്നിൽ വെയ്ക്കുന്നത്.
ഇതുപ്രകാരം 2022, 23 ബജറ്റിൽ പ്രവൃത്തി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ബാക്കിക്കയം റെഗുലേറ്ററിന്റെ സംഭരണശേഷിയിൽ മുഴുവനായും വെള്ളം കെട്ടിനിർത്തിയാൽ നിർദിഷ്ട തടയണ മുങ്ങിപ്പോകുമെന്ന സാങ്കേതികത്വം പറഞ്ഞ് പദ്ധതിക്ക് തടസ്സമുണ്ടാവുകയുമായിരുന്നു.
ബാക്കിക്കയം റെഗുലേറ്റർ നിലവിൽ വിവിധ കുടിവെള്ള പദ്ധതികളുടെയും കാർഷിക ജലസേചന പദ്ധതികളുടെയും സ്രോതസ്സായി ഉപയോഗിക്കുന്നതിനാൽ പരമാവധി സംഭരണശേഷിയിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാകാറില്ല.
പൂർണ സംഭരണശേഷിയിൽ വെള്ളം കെട്ടിനിർത്തിയാൽപോലും ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ചാമക്കയം മുതൽ മറ്റത്തൂർ വരെയുള്ള പ്രദേശത്ത് രൂക്ഷമായ ജലക്ഷാമം നേരിടുന്നുമുണ്ട്.
12000 ഗുണഭോക്താക്കളുള്ള ഒതുക്കുങ്ങൽ പൊന്മള കുടിവെള്ള പദ്ധതി, 2500 ഗുണഭോക്താക്കളുള്ള ഊരകം കുടിവെള്ള പദ്ധതി, 4500 ഗുണഭോക്താക്കളുള്ള ഊരകം ജലമിഷൻ പദ്ധതി തുടങ്ങിയ വൻകിട പദ്ധതികൾക്ക് വെള്ളം ലഭ്യമാക്കുന്നതിനുള്ള കിണറുകൾ തുട
ങ്ങിയവ ഈ പ്രദേശത്താണ്
നിർമിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
ഇൻകൽ വ്യവസായപാർക്കിലേക്കുള്ള
ജലസ്രോതസ്സായും കണക്കാക്കുന്നത് ഈ
മേഖലയെയാണ്. വിശദമായ
പ്രോജക്ട്
റിപ്പോർട്ടും രൂപകല്പനയും തയ്യാറാക്കി
സർക്കാരിലേക്ക് സമർപ്പിക്കുന്നതിന്
ആവശ്യമായ നടപടികൾ സ്വീകരിക്കാൻ
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം
നൽകിയിട്ടുണ്ടെന്നും എം.എൽ.എ.
പറഞ്ഞു.