ഊരകം: പാറക്കണ്ണി യുവജന ആർട്സ് & സ്പോർട്സ് ക്ലബ്ബ് തിരൂരങ്ങാടി എം.കെ.എച്ച് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മൻസൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കരിമ്പൻ സമീറ മുഖ്യാതിഥിയായി.
എം.കെ.എച്ച് മാർക്കറ്റിംഗ് മാനേജർ ജയകൃഷ്ണൻ ഡോക്ടർമാരായ മുഹമ്മദ് ജാസിർ, ഹാറൂൺ, സമീന, ശ്രീജി, ക്ലബ്ബ് ഭാരവാഹികളായ ജാബിർ ഇ.കെ,കബീർ ഷാ, ജുനൈദ് കെ, സാബിത് കെ.പി, ഉനൈസ് കെ, യൂനുസ്.കെ, ശുഹൈബ് കെ ഉനൈസ് കെ.പി എന്നിവർ സംസാരിച്ചു.