തേഞ്ഞിപ്പലം: ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി എളമ്പുലാശ്ശേരി സ്കൂളിലെ കുട്ടികൾ വൈവിധ്യമാർന്ന കളിമണ്ണ് രൂപങ്ങൾ നിർമ്മിച്ചത് ശ്രദ്ധേയമായി. കുട്ടികൾക്ക് മണ്ണിനോട് സ്നേഹവും മണ്ണ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുമാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ചെരുപ്പിടാതെ മണ്ണിലൂടെ നടക്കൽ, മണ്ണ് ചർച്ച, വിവിധ മണ്ണുകളെ പരിചയപ്പെടൽ, മണ്ണ് പരിശോധന, മണ്ണ് സംരക്ഷണ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് പി എം ശർമിള,പി മുഹമ്മദ് ഹസ്സൻ, എം അഖിൽ,എം ഇ ദിലീപ്, ലാൽ കൃഷ്ണ, ദീപു,ജയശ്രീ,അമ്പിളി, ഷൈജില, ഉമ്മു ഹബീബ എന്നിവർ നേതൃത്വം നൽകി.
ലോക മണ്ണ് ദിനത്തിൽ കളിമൺ ശിൽപ്പങ്ങൾ ഒരുക്കി എളമ്പുലാശ്ശേരി സ്കൂൾ കുട്ടികൾ
admin
Tags
Malappuram