ചേറൂർ: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ചേറൂർ പി പി ടി എം വൈ ഹയർസെക്കന്ററി ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണ്ണ് നടത്തവും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.
ക്ലബ്ബ് അംഗങ്ങളായ ടി.പി ഫാത്തിമ റൈഹാന, പി റുഷ്‌ദ, എൻ.ടി ദേവിക, ഫാത്തിമ മിന്ന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചേറൂർ പാടത്തേക്ക് മണ്ണ് നടത്തം സംഘടിപ്പിച്ചത്.
പ്രിൻസിപ്പാൾ പി.ടി ഹനീഫ ബോധവത്കരണ പ്രഭാഷണം നടത്തി. പാഠപുസ്തകങ്ങൾ മാറ്റിവെച്ചുകൊണ്ട് മണ്ണും ചെളിയും നിറഞ്ഞ പടത്തിലൂടെ നഗ്നപാദരായി നടന്നത് കുട്ടികൾക്ക് ഒരു നവ്യനുഭവമായി. ഭൂമിത്രസേന കോർഡിനേറ്റർ കെ.ടി ഹമീദ്, വി. എസ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.