വേങ്ങര: ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഡിസംബർ 26, 27, 28 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന എസ്.വൈ.എസ് പ്ലാറ്റിനം അസംബ്ലിയുടെ പ്രചരണ ഭാഗമായി എസ്.എസ്.എഫ് വേങ്ങര ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് മാർച്ച് നടത്തി. വേങ്ങര ചേറ്റിപ്പുറമാട് നിന്ന് ആരംഭിച്ച റാലി കച്ചേരിപ്പടിയിൽ സമാപിച്ചു.
ഡിവിഷൻ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് പാലാണി, അഹ്മദ് മുനവ്വർ കുഴിപ്പുറം, യാസീൻ കണ്ണമംഗലം, സഫുവാൻ സഖാഫി, ജുനൈദ് സഖാഫി, റാഫി ചേറൂർ, ഷാനിദ് കുറ്റാളൂർ എന്നിവർ നേതൃത്വം നൽകി.