വാത്സല്യം സാന്ത്വന സൊസൈറ്റി കമ്മിറ്റി രൂപവത്കരിച്ചു

വേങ്ങര: വാത്സല്യം സാന്ത്വന സൊസൈറ്റി കമ്മിറ്റി രൂപവത്കരിച്ചു. ആരോഗ്യസംരക്ഷണം, കരുതൽ അത്യാവശ്യമുള്ളവരെ ചേർത്തുനിർത്തൽ, കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കൽ, റോഡ്‌ സുരക്ഷാ ബോധവത്‌കരണം, ലഹരിനിർമ്മാർജന പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ ഉദ്ദേശ്യത്തോടുകൂടി പ്രവർത്തിക്കുന്നതിനാണ് കമ്മിറ്റി.

യോഗം വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. 

അഷറഫ് മനരിക്കൽ, കെ.ടി.എ. മജീദ്, കെ.എൻ.എ. അമീർ, പി.പി.എ. ബാവ, സിറാജ് വേങ്ങര, കെ.ടി.എ. സമദ്, എം.എസ്. സലാം ഹാജി, നിസാർ വേങ്ങര, സി.സി. മുഹമ്മദ് ബാവ തുടങ്ങിയവർ പ്രസംഗിച്ചു.

ഇ.സത്യൻ മാസ്റ്റർ, ശബാന ചെമ്മാട്, അഹമ്മദ് കബീർ,  ജമീല മാങ്കാവ്, നന്ദു കൃഷ്ണ, ഹാറൂൺ കബീർ, കെ കബീർ, പി അബ്ദുറഹീം, ഉണ്ണി തൊട്ടിയിൽ, റൈഹാനത്ത് ബീവി, സി ചന്ദ്രമതി, റഷീദ പി കെ, ഉമ്മുകുൽസു, നസീമ, കരിയാത്തൻ ടി പി, റാഹില, ശൈലജ, ജെറീന,  തുടങ്ങിയവർ സംസാരിച്ചു. ആറ്റക്കോയ തങ്ങൾ സ്വാഗതവും മണ്ണിൽ ബിന്ദു നന്ദിയും പറഞ്ഞു. 
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}