പറപ്പൂർ പഞ്ചായത്തിൽ മുട്ടകോഴി വിതരണം ചെയ്തു

പറപ്പൂർ: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ആറരലക്ഷം രൂപ ഉൾപ്പെടുത്തി 1000 ലധികം കുടുംബങ്ങൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു. രണ്ടാം വാർഡ് പുഴച്ചാലിൽ  പ്രസിഡന്റ് ഇൻ ചാർജ് ഇ കെ സൈദുബിൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പിടി റസിയ അധ്യക്ഷത വഹിച്ചു. 

പഞ്ചായത്തംഗം ടി അബ്ദുറസാഖ്, വെറ്റിനറി ഡോക്ടർ ഷംന,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പ്രവീൺ, വിഎസ് മുഹമ്മദലി, കൊമ്പൻ അസീസ്, സി കാസിം, പി. സമദ്, കെ.എം മൊയ്തീൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}