സമ്മാന പെരുമഴയുമായി Data Buy & Fly ഹോം അപ്ലയൻസസ് ഷോപ്പിംഗ് ഫെസ്റ്റിവൽ മലപ്പുറത്ത്

മലപ്പുറം: ഗൃഹോപകരണ വ്യാപാരികളുടെ സംഘടനയായ ഡിലേർസ് അസോസിയേഷൻ ഓഫ് ടി.വി ആന്റ് അപ്ലയൻസസ് മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന Buy & Fly home appliances shopping festival ന് തുടക്കമായി. 
   
മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വിപിൻ റാഫെൽ തൃശൂർ നിർവഹിച്ചു. സംസ്ഥാന പ്രസിഡൻറ് വിനോദ് പി മേനോൻ, സംസ്ഥാന കമ്മറ്റി അംഗം രാജഗോപാൽ, അബ്ദുള്ള സാഗർ എന്നിവർ ആശംസയർപിച്ചു സംസാരിച്ചു.

ഡിസംബർ 20 മുതൽ ഏപ്രിൽ 20 വരെയുള്ള കാലയളവിൽ ഡാറ്റയുടെ മലപ്പുറം ജില്ലയിലെ മെമ്പർമാരിൽ നിന്നും ഗൃഹോപകരണങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ആണ് വിതരണം ചെയ്യുന്നത്. 

വിദേശയാത്ര, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങൾ അടങ്ങിയ ഹോം മേക്കർ കിറ്റ് തുടങ്ങിയ ബമ്പർ സമ്മാനങ്ങൾക്ക് പുറമെ എല്ലാ ആഴ്ചയിലും എസി, ഫ്രിഡ്ജ്, LED ടി വി വാഷിങ്ങ് മെഷിൻ തുടങ്ങിയ നിരവധി സമ്മാനങ്ങളും നൽകുന്നുണ്ട് എന്ന് മലപ്പുറത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ ഡാറ്റ ഭാരവാഹികൾ അറിയിച്ചു. 

വാർത്ത സമ്മേളനത്തിൽ ജില്ല പ്രസിഡൻ്റ് യാസർ വേങ്ങര, സെക്രട്ടറി അബ്ദു കെ എം കെരണ്ടത്താണി, ട്രഷറർ രജീഷ് പാണ്ടിക്കാട്, വൈസ് പ്രസിഡൻ്റ് അൻവർ സന പുത്തനത്താണി, ജോ. സെക്രട്ടറി ലിജോ പെരിന്തൽമണ്ണ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}