കോട്ടക്കൽ: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ "സാന്റാ ഇൻ സ്കൂൾ 2024" പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അലി കടവണ്ടി ഉദ്ഘാടനം ചെയ്തു.
ഷൈബി പൗലോസ് ക്രിസ്തുമസ് സന്ദേശം നൽകി. കുരുന്നുകളുടെ കളിചിരികളും കരോൾ ഗാനങ്ങളുമായ് ആഘോഷം ശ്രദ്ധേയമായി. വിദ്യാലയത്തിലെ ഏഴായിരത്തോളം വിദ്യാർത്ഥികൾക്ക് മധുരവും വിതരണം ചെയ്തു.
പ്രധാന അധ്യാപിക കെ.കെ. സൈബുന്നീസ,എൻ വിനീത, സ്റ്റാഫ് സെക്രട്ടറി എം മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ ഷെറിൻ പോൾ, ടി.പി ഫാത്തിമ ഫർസാന, പി.എസ് അശ്വതി, ഫെബിൻ എന്നിവർ നേതൃത്വം നൽകി.