അംബേദ്‌കറെ അപമാനിച്ചഅമിത് ഷാ രാജി വെക്കണം:വെൽഫെയർ പാർട്ടി

വേങ്ങര: ഭരണ ഘടന ശിൽപി ഡോക്ടർ ബി. ആർ അംബേദ്‌കറെ പാർലിമെന്റിൽ അപമാനിച്ച അമിത് ഷാ രാജി വെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 

രാജ്യത്തിന്റെ സാംസ്കാരിക പൈതൃകങ്ങളെയും, ദേശീയ നേതാക്കളെയും അവമതിക്കുന്ന, കേന്ദ്ര ഭരണകൂടത്തിനെതിരെ ശക്തമായ താക്കീത് നൽകിയ പ്രതിഷേധ പ്രകടനവും നടന്നു. ലോകത്തിനു തന്നെ മാതൃകയായ ഒരു ഭരണ ഘടനക്ക് രൂപം നൽകിയ അംബേദ്‌കറെ പാർലിമെന്റിൽ അവമതിച്ച ബി. ജെ. പി സർക്കാറിന്റെ മന്ത്രിമാരും എം. പി മാരുമുൾക്കൊള്ളുന്ന ഉന്നതന്മാർ രാജ്യതാല്പര്യം മാനിച്ചു രാജി വെച്ച് പുറത്ത് പോകണമെന്ന് സംഗമം ആവശ്യപ്പെട്ടു. 

ബസ് സ്റ്റാന്റ് പരിസരത്തു നടന്ന പ്രതിഷേധ സംഗമം ജില്ല സെക്രട്ടറി കെ. എം. എ ഹമീദ്  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൻ, പി. അഷ്‌റഫ്‌, പി. കെ അബ്ദുൽ സമദ്, കെ. വി അബ്ദുൽ ഹമീദ്, പി. ഇ നൗഷാദ് എന്നിവർ സംസാരിച്ചു. 

സിനിമാഹാൾ ജംഗ്ഷനിൽ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനത്തിനു എം. കെ 
അലവി, സി. ഇസ്ഹാഖ്, 
യൂസുഫ് കുറ്റാളൂർ, സി. 
മുഹമ്മദലി, എം. പി അലവി,  റഹീം ബാവ, കുട്ടിമോൻ, റഷീദ് പറങ്ങോടത്ത്, പരീകുട്ടി, പി. ഇ നൗഷാദ്, വി. പി വാസു, 
കെ. ടി ഹനീഫ, എ. പി മുനീർ, എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}