പറപ്പൂർ: ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ ഗോൾഡൻ ജൂബിലിയാഘോഷത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാനേജർ ടി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൾ സി. അബ്ദുൽ അസീസ്, പ്രധാനാധ്യാപകൻ എ മമ്മു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉമൈബ ഊർഷമണ്ണിൽ, കമ്മറ്റി ഭാരവാഹികളായ സി.ഹംസഹാജി, വി.മുബാറക്ക്, പി.ടി.എ പ്രസിഡൻ്റ് സി.സുൾഫീക്കറലി, എസ്.എം.സി ചെയർമാൻ ഹംസതോപ്പിൽ, എം.ടി.എ പ്രസിഡൻ്റ് പി.സമീറ, ടി.പി. അഷ്റഫ്, മൂസ്സ എടപ്പനാട്ട്, സി. കബീർ, സി. കുഞ്ഞമ്മദ് മാസ്റ്റർ, ടി മുഹമ്മദ് കുട്ടി, ടി. ഹഖ്, ടി.ഇ ചെറീത്, ഇ.കെ സുബൈർ, പി.എം അഷ്റഫ് എന്നിവർ പ്രസംഗിച്ചു.