വേങ്ങര: കുറ്റൂർ നോർത്ത് കെ.എം. ഹയർ സെക്ന്ററി സ്കൂളിൽ ഭീമൻ സ്റ്റാർ ഒരുക്കിയ ഇത്തവണത്തെ ക്രിസ്മസ് പുതുവത്സര ആഘോഷം വിദ്യാർത്ഥികൾക്ക് വേറിട്ട കാഴ്ചയായി.
10 മീറ്ററിലധികം വലിപ്പത്തിലുള്ള ഭീമൻ ക്രിസ്‌മസ് സ്റ്റാറാണ് സ്കൂളിലെ കലാ അധ്യാപകന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ദീപാലങ്കാരത്തോടെ ഒരുക്കിയത്.
കൂടാതെ പുൽക്കൂടും, ക്രിസ്‌മസ് ട്രീയും, ക്രിസ്മസ് അപ്പൂപ്പനും, മാലാഖമാരും ആഘോഷത്തിന് മാറ്റ് കൂട്ടി. കരോൾ ഗാനാലാപനവും ക്രിസ്മസ് സ്റ്റാർ, ആശംസാ കാർഡ് നിർമ്മാണ ക്യാമ്പും നടത്തി.
സ്കൂൾ മാനേജർ കെ.പി. ഹുസൈൻ ഹാജി ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപകൻ പി.സി. ഗിരീഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. ഡി.എച്ച്.എം. ഗീത എസ്, ഷൈജു കാക്കഞ്ചേരി, ഇ.ഷംസുദ്ധീൻ, പി. ജോഷിത്ത്, വി.ഷാജിത്ത്, കെ.പി. മുഹമ്മദ് ജസീം, കെ. മുഹമ്മദ്, എ. ശ്രീജിത്ത്, പി.എസ്. സുജിത്ത് കുമാർ, സ്കൂൾ ലീഡർ സി.അഭിനവ് എന്നിവർ ക്രിസ്മസ് ആഘോഷത്തിന് നേതൃത്വം നൽകി.