കോട്ടക്കൽ: മാറാക്കര എ.യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "വാമൊഴി" നാടൻ പാട്ട് ശിൽപ്പശാല കൗതുകമായി. വള്ളുവനാട് ചെമ്പരത്തി നാടൻ പാട്ട് സംഘത്തിന്റെ സാരഥി വാസുദേവ് മഞ്ചീരി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപിക ടി.വൃന്ദ അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ടി.പി. അബ്ദുൽ ലത്തീഫ്, എസ്.ആർ.ജി കൺവീനർ കെ.എസ്. സരസ്വതി സംസാരിച്ചു. പ്രകാശ്.കെ, പി.പി.മുജീബ് റഹ്‌മാൻ, പ്രശാന്ത്.ഇ, രാധിക.പി.സി, രജനി. ഇ.എം, ജയശ്രീ.എം, ഐശ്വര്യ.കെ, അപർണ്ണ.പി, അർച്ചന തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളുടെ നാടൻ പാട്ട് അവതരണവും നടന്നു.