സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി

മലപ്പുറം: 232, 447 വകുപ്പുകൾ പുനസ്ഥാപിച്ച് പഞ്ചായത്തുകൾക്ക് അധികാരങ്ങൾ തിരിച്ചു നൽകണമെന്നും സ്കൂൾ പാഠപുസ്തകങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം കലക്ടറേറ്റ് പടിക്കൽ നടന്നുവരുന്ന മദ്യനിരോധന സമിതിയുടെ സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള മധ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യവും അഭിവാദ്യങ്ങളും അർപ്പിച്ചുകൊണ്ട് മലപ്പുറത്ത് പ്രകടനം നടത്തി.

സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ടി എം രവീന്ദ്രൻ, വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ഒ ജെ ചിന്നമ്മ, ജില്ലാ പ്രസിഡണ്ട് അസൈനാർ ഊരകം, സർവ്വോദയ സംഘം സംസ്ഥാന പ്രസിഡണ്ട് ടി കെ എ അസീസ്, ടി മുഹമ്മദ് റാഫി, കൗസല്യ കോഴിക്കോട്, സിസ്റ്റർ മൗറീല്യ, അഷ്റഫ് ചേലാട്ട്, രാജീവൻ ചൈത്രം, മണ്ണിൽ ബിന്ദു,മുഹമ്മദ് ബാവ സി സി, തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}