വേങ്ങര: കൂരിയാട് കാരയിൽ അമ്മാഞ്ചേരി ഭഗവതീ ക്ഷേത്രത്തിൽ നടന്ന അഖണ്ഡനാമജപവും പുഷ്പാഞ്ജലിയും മഹാഗണപതിഹോമവും സമാപിച്ചു. നെച്ചിക്കാട്ടില്ലത്ത് ജയൻ മൂസത് കാർമികത്വംവഹിച്ചു. ഗുരുസ്വാമിമാരായ കെ.എം. സുബ്രഹ്മണ്യൻ, കുറ്റിക്കായി ബാലൻ, കെ.എം. പെരുന്തൻ, ക്ഷേത്രം ഊരാളൻ വിനോദ് കുമാർ, ഭാരവാഹികളായ ഹരിദാസൻ, ശിവദാസൻ, കെ.എം. ബാലൻ, പ്രഭാകരൻ എന്നിവർ നേതൃത്വംനൽകി.
കൂരിയാട് കാരയിൽ അമ്മാഞ്ചേരി ഭഗവതീ ക്ഷേത്രത്തിൽ അഖണ്ഡനാമജപം സമാപിച്ചു
admin