വേങ്ങര: കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ദേശീയ സ്കൂൾ റോളർ സ്കേറ്റിങ്ങ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ മുഹമ്മദ് സഹ്ൻ പൂഴിത്തറ യെ മൊമെന്റോ നൽകി ആദരിച്ചു. വേങ്ങരയിലെ പൂഴിത്തറ ഹംസ കുട്ടിയുടെ മകനാണ് മുഹമ്മദ് സഹ്ൻ, ജില്ലയിൽനിന്നും ദേശീയ തലത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ സ്കേറ്റിങ് താരം കൂടിയാണ് മുഹമ്മദ് ലഹ്ൻ.
ജില്ലാ ചെയർമാൻ പി പി ആലിപ്പു മൊമെന്റോ നൽകി ആദരിച്ചു. നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻകുട്ടി മാട്ടറ അധ്യക്ഷനായി. ഭാരവാഹികളായ
ആഷിഖ് കെ.കെ, വി.ടി മൊയ്‌ദീൻ കുട്ടി, റഷീദ് ടിവി, റാഫി കൊളക്കാട്ടിൽ, ഫൈസൽ കാരാടൻ, സുബൈർ ബാവ താട്ടയിൽ, കാപ്പൻമുസ്തഫ,
കാപ്പൻ ലാത്തിഫ്, മുസ്തഫ പി വി, മുക്കുമ്മൽ ഹംസ, യുസുഫ് ടി പി, ഹംസകുട്ടി പുഴിത്തറ എന്നിവർ സംബന്ധിച്ചു.