വേങ്ങര ടൗണിലെ പഴയ കാല ഡ്രൈവറും, പ്രവാസിയുമായിരുന്ന ഗാന്ധികുന്ന് സ്വദേശി പാറമ്മൽ ശങ്കരന്റെ നിര്യാണത്തിൽ വേങ്ങര ടൗൺ പൗരസമിതി അനുശോചനം രേഖപ്പെടത്തി.
(1787) ടാക്സി നമ്പറിൽ തന്നെ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അറിയപെട്ടിരുന്ന ശങ്കർ ജി ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെ സാമൂഹ്യ ജീവകാരുണ്യ മേഖലയിലും, പൊതു കാര്യങ്ങളിലും, മത - രാഷ്ട്രീയ വത്യാസമില്ലാതെ എല്ലാ പ്രവർത്തനങ്ങൾക്കും സഹായ സഹകരണങ്ങളും പിന്തുണയും നൽകുന്ന നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. ദീർഘകാലമായി വേങ്ങര ടൗൺ പൗരസമിതി അംഗം കൂടിയായിരുന്ന ശങ്കർ ജിയുടെ കുടുംബത്തിൻ്റെയും, ബന്ധുക്കളുടെയു ദുഖത്തിൽ പങ്കുചേരുന്നതായി വേങ്ങര ടൗൺ പൗരസമിതി പറഞ്ഞു.