പാണ്ടികശാല: ഡിസംബർ 18 അന്താരാഷ്ട്ര അറബിഭാഷാദിനം ആചരിക്കുന്നതിന്റെ ഭാഗമായി പാണ്ടികശാല സുന്നി മദ്റസയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് അറബി ഭാഷയോടുള്ള താൽപര്യം വർദ്ധിപ്പിക്കുവാനും അറബി ഭാഷ പഠിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുവാനും വേണ്ടി സംഘടിപ്പിച്ച പരിപാടി മുഹമ്മദ് സൈനി യുടെ അധ്യക്ഷതയിൽ ഉസ്താദ് റസാഖ് സഅദി ഉദ്ഘാടനം ചെയ്തു.
അറബി ഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തിൽ വി വി. അബ്ദുൽ അസീസ് മാസ്റ്റർ ക്ലാസെടുത്തു.
വിദ്യാർത്ഥികളിൽ കാലിഗ്രഫി, പോസ്റ്റർ ഡിസൈനിംഗ്, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. റാശിദ് അഹ്സനി സ്വാഗതവും ഉസ്മാൻ സഖാഫി നന്ദിയും പറഞ്ഞു.