പറപ്പൂർ: ജനുവരി 15 - പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഈ വർഷത്തെ സന്ദേശമായ "സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം" എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചു.
പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം മലപ്പുറം ഇനിഷേറ്റീവ് പാലിയേറ്റീവ് സെക്രട്ടറി അബ്ദുൽ കരീം സ്വാഗതമാട് നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ പറപ്പൂർ പെയിൻ & പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർ, ജനറൽ സെക്രട്ടറി വി.എസ് മുഹമ്മദ് അലി, ട്രഷറർ നല്ലൂർ മജീദ് മാസ്റ്റർ, വി.എസ് ബഷീർ മാസ്റ്റർ, ബ്ളോക്ക് മെമ്പർ സഫിയ കുന്നുമ്മൽ, വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.ടി. റസിയ വാർഡ് മെമ്പർമാരായ സലീമ ടീച്ചർ, എ.പി ഷാഹിദ, എ.പി. മൊയ്തുട്ടി ഹാജി, തൊട്ടിയിൽ മുഹമ്മദ് കുട്ടി മാസ്റ്റർ, സി.കെ. മുഹമ്മദ് അലി മാസ്റ്റർ, അമീർ ഊരകം, എ.കെ. സിദ്ദീഖ്, സമീറ പി., പറമ്പത്ത് മുഹമ്മദ്, കെ.കെ. മുഹമ്മദ് കുട്ടി, സി. ഇബ്രാഹിം, ആബിദ പി., എന്നിവർ പങ്കെടുത്തു.