ഒതുക്കുങ്ങൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വെൽഫെയർ പാർട്ടി മാർച്ച് നടത്തി

ഒതുക്കുങ്ങൽ: വർധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കണമെന്നും സാധാരണക്കാരെ വലക്കുന്ന ജനദ്രോഹ നടപടികളിൽ നിന്ന് പിണറായി സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് കൊണ്ടും വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി ഒതുക്കുങ്ങൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ ഫോറം സൗദി പ്രതിനിധി കെ.എം. അബ്ദു റഹിം ഒതുക്കുങ്ങൽ, വെൽഫെയർ പാർട്ടി കോട്ടക്കൽ മുനിസിപ്പൽ പ്രസിഡൻ്റ് മുഹമ്മദലി കല്ലിങ്ങൽ, മുൻ വാർഡ് മെമ്പർ ടി. റസിയ ടീച്ചർ,പഞ്ചായത്ത് സെക്രട്ടറി എം.പി. അസൈൻ, സെക്രട്ടറി വി.കെ. ജലീൽ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. മുബീന,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, ഇ. അബ്ദു റഹ് മാൻ, അബ്ദുൽ ബാസിത് കെ.പി, ടി. അബ്ദുറഹ് മാൻ, അബ്ദുസ്സലാം ടി,അജ്മൽ വലിയ പറമ്പ്, ഇബ്രാഹിം ഇല്ലിക്കൽ, എ.എം. റസിയ, റഹ്‌മത്ത് കെ, മുഹമ്മദുപ്പ മുനമ്പത്ത്, മുഹമ്മദ് കുട്ടി വലിയപറമ്പ്, കെ.കെ. മുഹമ്മദ് കുട്ടി, സഫിയ ഒതുക്കുങ്ങൽ, നിഹാൽ എം.പി, ടി. മുഹമ്മദ് അസ്‌ലം,
ശബീബ ഒതുക്കുങ്ങൽ, ശബീറലി കെ.വി. എന്നിവർ നേതൃത്വം നൽകി. കറൻ്റ് ചാർജ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം അസി. എഞ്ചിനീയർക്ക് സമർപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}