വേങ്ങര: രാജ്യത്ത് നിലവിലുള്ള കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കൾ കൊള്ളയടിക്കാനുള്ള ഔദ്യോഗിക നീക്കമാണ് വഖഫ് ഭേദഗതി നിയമത്തിലൂടെ ഫാസിസ്റ്റ് സർക്കാർ ചെയ്യുന്നതെന്ന് പ്രമുഖ പണ്ഡിതനും താനൂർ ദാറുറഹ്മ ഹിഫ്ള് കോളേജ് പ്രിൻസിപ്പാളുമായ കെ കെ അബ്ദുൽ മജീദ് അൽ കാസിമി അഭിപ്രായപ്പെട്ടു.
എസ്.ഡി.പി.ഐ വഖഫ് സംരക്ഷണ സമിതി വേങ്ങര മണ്ഡലം കമ്മിറ്റി കുന്നുംപുറം പി വി. അഹമദ് നഗറിൽ സംഘടിപ്പിച്ച വഖഫ്-മദ്രസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം സമുദായ നേതൃത്വത്തിൻ്റെ കുറ്റകരമായ മൗനം സമുദായത്തിൻ്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
എസ്.ഡി.പി.ഐ വഖഫ് സംരക്ഷണ സമിതി വേങ്ങര മണ്ഡലം ചെയർമാൻ എ കെ മൊയ്തീൻ സൈനി അധ്യക്ഷത വഹിച്ചു.വേങ്ങര ലൈവ്.എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡൻ്റ് അരീക്കൻ ബിരാൻ കുട്ടി, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, മണ്ഡലം പ്രസിഡൻ്റ് പി ഷരീഖാൻ മാസ്റ്റർ, എസ്.ഡി.പി.ഐ വഖഫ് സംരക്ഷണ സമിതി വേങ്ങര മണ്ഡലം കൺവീനർ
ഇ കെ അബ്ദുൽ നാസർ, എ കെ ഈസ എന്നിവർ സംസാരിച്ചു.