എസ്.വൈ.എസ് യൂണിറ്റ് യൂത്ത് കൗൺസിൽ; ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു

മഞ്ചേരി: എസ്.വൈ.എസ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന യൂണിറ്റ് യൂത്ത് കൗൺസിലുകളുടെ മലപ്പുറം ഈസ്റ്റ് ജില്ലാ തല ഉദ്ഘാടനം കൊണ്ടോട്ടി സോണിലെ കുഴിമണ്ണ യൂണിറ്റിൽ നടന്നു. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി സി.കെ.ശക്കീർ അരിംബ്ര ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ സാമൂഹികം പ്രസിഡൻറ് സൈദ് മുഹമ്മദ് അസ്ഹരി അധ്യക്ഷത വഹിച്ചു.ജില്ലാ ദഅവാ സെക്രട്ടറി പി.ടി.നജീബ് കല്ലരട്ടിക്കൽ വിഷയാവതരണം നടത്തി.ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ സഖാഫി കുഴിമണ്ണ,യു.ടി.എം.ഷമീർ പുല്ലൂർ,കേരള മുസ്‌ലിം ജമാഅത്ത് ഭാരവാഹികളായ കെ.സൈദലവി മുസ്‌ലിയാർ,കെ.എസ്.ഇസ്ഹാഖ് മുസ്‌ലിയാർ,എൻ.സി.മുഹമ്മദ് മുസ്ലിയാർ,അൻവർ മാസ്റ്റർ,റാഷിദ് ഹിഷാമി,പി.കെ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}