കാലിഗ്രഫി, പോസ്റ്റർ, ക്വിസ് തുടങ്ങിയ മത്സരങ്ങളും. അറബി ഭാഷ എക്സിബിഷൻ, ഗസ്റ്റ് ടോക്ക്, ഡോക്യുമെൻററി പ്രദർശനം, പസിൽ ഗെയിമുകൾ എന്നിവ ഉണ്ടായിരുന്നു. ജില്ലാ അറബിക് റിസോഴ്സ് പേഴ്സൺ ഉസ്മാൻ ഇരുമ്പുഴി കുട്ടികളുമായി വളരെ നേരം സംവദിച്ചു.
ചടങ്ങിൽ ഇസ്മയിൽ മാഷ് സ്വാഗതവും അമീന ടീച്ചർ നന്ദിയും പറഞ്ഞു. അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശോഭന ടീച്ചർ ആശംസ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
അറബിക് പ്രസംഗം, സംഭാഷണം, ഗാനലാപനം , സംഘഗാനം, അഭിനയ ഗാനം, കഥപറയൽ തുടങ്ങിയ പരിപാടികൾ നടന്നു. മത്സര വിജയികൾക്ക് ഉസ്മാൻ സാർ മൊമെന്റോ വിതരണം ചെയ്തു. അഞ്ചാം തരം വിദ്യാർത്ഥിനി ഫൈഹ ഫാത്തിമചടങ്ങിൽ ആങ്കറിംഗ് നടത്തി.